എടപ്പാള്‍: വട്ടംകുളം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിച്ചിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മാലിന്യം നിറഞ്ഞ എടപ്പാള്‍ ടൗണില്‍ ബിജെപി ശുചീകരണം നടത്തി പ്രതിഷേധിച്ചു. ടൗണിലെ മാലിന്യകൂമ്പാരങ്ങള്‍ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. ബോധവല്‍ക്കരണ പ്രകടനവും നടത്തി.
തവനൂര്‍ മണ്ഡലം പ്രസിഡന്റ് രാജീവ് കല്ലുമുക്ക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം കെ.പി.രവീന്ദ്രന്‍, നിഷ്ദ് വട്ടംകുളം, അശോകന്‍, സുജീഷ് എന്നിവര്‍ സംസാരിച്ചു.
















