പേരാമ്പ്ര: വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് എടുക്കാത്ത പോലീസ് നടപടിയില്‍ പ്രതിഷ്ധം ശക്തമാകുന്നു.ശിശു മന്ദിരം റോഡിലെ ഇന്ദീവരത്തില്‍ ഉണ്ണികൃഷ്ണന്റെ (റിട്ട. കൃഷി ഓഫീസര്‍) മകന്‍ വിഷ്ണു ഗോവിന്ദനെയാണ് കാറിലെത്തിയ സംഘം കഴിഞ്ഞ ദിവസം അക്രമിച്ചു പരുക്കേല്‍പ്പിച്ചത്.
ചെരണ്ടത്തൂര്‍ അന്‍സാര്‍ കോളേജിലെ വിദ്യാര്‍ഥിയായ വിഷ്ണു പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കാറിന് സൈഡ് കൊടുത്തില്ല എന്ന് പറഞ്ഞാണ് വിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ചത്.
നാട്ടുകാര്‍ എതിര്‍ ത്തപ്പോള്‍ ആക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വിഷ്ണുവിനെ വിദഗ്ധ ചികിത്സക്ക് ശേഷം വിട്ടയച്ചു.
ചെറുവണ്ണൂര്‍ സ്വദേശി ശിവദാസ് എന്ന ആളുടെ നേതൃത്വത്തിലാണ് ആക്രമം നടത്തിയത്.
കാറിന്റെ നമ്പറടക്കം വെച്ച് കുട്ടിയുടെ രക്ഷിതാവ് പേരാമ്പ്ര പോലിസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്യാനോ കേസ് എടുക്കാനോ പോലിസ് തയ്യറായിട്ടില്ലെന്നാണ് പരാതി ഉള്ളത്.
സ്ഥലം എംഎല്‍എയ്‌ക്കും ആഭ്യന്തര മന്ത്രിക്കും പരാതി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടിയുടെ കുടുംബം.
















