നാദാപുരം: കല്ലാച്ചിയില്‍ ബേക്കറി പലഹാരത്തില്‍ നിന്നും ഭക്ഷ്യ വിഷ ബാധ ഏറ്റ് അഞ്ചു വിദ്യാര്‍ത്ഥികള്‍ആശുപത്രിയില്‍ . കല്ലാച്ചിയിലെ ബേക്കറിയില്‍ നിന്നും പലഹാരം വാങ്ങി കഴിച്ച അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. കല്ലാച്ചി ഗവര്‍മ്മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളായ നിത്യ പേരാമ്പ്ര, അനുപ്രിയ ചോമ്പാല, അനഘകൃഷ്ണന്‍ വളയം, അനുപമ കക്കട്ടില്‍, കൃഷ്ണ പ്രിയ വളയം എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇന്നലെ ഇന്‍സ്റ്റിറ്റിട്ട്യൂട്ടില്‍ നടന്ന ആഘോഷ പരിപാടിയില്‍ നടന്ന ചായ സത്ക്കാരത്തില്‍ കല്ലാച്ചിയിലെ ബേക്കറിയില്‍ നിന്ന് കൊണ്ട് വന്ന പപ്‌സ് വിതരണം ചെയ്തിരുന്നു. ഇത് കഴിച്ച ചില വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥതഅനുഭവപെട്ടു. അതിനിടയില്‍ തല ചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെട്ട അഞ്ചു വിദ്യാര്‍ത്ഥികളെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികള്‍ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ വിവരം അറിഞ്ഞ് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ആശുപത്രിയില്‍ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചു. കൃഷിനാശം ഉണ്ടായ സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന കര്‍ശനമാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
















