ചേര്‍പ്പ്: ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ വില്പനക്കും ഉപയോഗത്തിനുമെതിരെ ലഹരിവിമുക്ത പഞ്ചായത്ത് – ആരോഗ്യമുള്ള പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായി വിവിധ വകുപ്പുകളുടെ സംയുക്തയോഗം സംഘടിപ്പിച്ചു. പ്രസിഡണ്ട് സി.കെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് സിബിന് ടി.ചന്ദ്രന്, വൈസ് പ്രസിഡണ്ട് സുജിഷ കള്ളിയത്ത്, അനിത അനില്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മൂസക്കോയ, ചേര്‍പ്പ് എഎസ്ഐ പ്രതാപന്, സിപിഒ പ്രസാദ്, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.ജി.അനൂപ്കുമാര്‍, കെ.കെ.രാജു സംസാരിച്ചു. വാര്‍ഡ്തല ജാഗ്രതാസമിതികളും രൂപീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: