കൊടകര : പരാധീനതയ്ക്കും പഠനത്തിരക്കിനുമിടയിലും അഗതികള്‍ക്കും അശരണര്‍ക്കും അന്നമൂട്ടി മാതൃകയാകുകയാണ് ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍. കൊടകരയില്‍ പ്രവര്‍ത്തിക്കുന്ന ഇമ്മാനുവല്‍ കൃപ എന്ന അനാഥാലയത്തിലെ 60 അന്തേവാസികള്‍ക്കാണ് ഈ വിദ്യാര്‍ത്ഥികള്‍ എല്ലാ തിങ്കളാഴ്ചയും ഉച്ചഭക്ഷണം നല്‍കുന്നത്. പാവപ്പെട്ടവരെ സഹായിക്കാനായി ഡിറ്റര്‍ജന്റുകളും, കുടകളും മറ്റും നിര്‍മ്മിച്ച് സ്വരൂപിച്ച തുകയില്‍ നിന്നാണ് ഭക്ഷണം കൊണ്ടുപോകുന്ന വാഹന വാടക ഉള്‍പ്പെടെ ഇവര്‍ നല്‍കുന്നത്.
ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ ഭക്ഷണപ്പൊതി കൊണ്ടുവരാന്‍ മറന്നുപോയാല്‍ അദ്ധ്യാപര്‍ ആ ചുമതല ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ഭക്ഷണം വിതരണം ചെയ്യുവാനും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അദ്ധ്യാപകരും ചേരാറുണ്ട്. പ്രിന്‍സിപ്പല്‍ ബി. സജീവ്, സ്റ്റാഫ് സെക്രട്ടറി സി.പി. ജോബി, ”കൈതാങ്ങ്” പദ്ധതി കോഓര്‍ഡിനേറ്റര്‍ ഷിനി വി.ബി. എന്നിവരുടെ നേതൃത്വത്തിലുള്ള അദ്ധ്യാപകരുടെ സമിതിയാണ് ഈ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: