കണ്ണാറ: ഗുരുതരമായ കരള്‍രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കണ്ണാറ മരുതോലിക്കല് വാസുവിന്റെ മകന് സദാനന്ദന് (52) കരള്‍മാറ്റ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. നാല് വര്‍ഷമായി നിരന്തരചികിത്സയിലാണ്. നിര്‍ധനകുടുംബാംഗമായ സദാനന്ദന് ഓട്ടോറിക്ഷ ഓടിച്ചുകിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഭാര്യയും രണ്ടുമക്കളുമുണ്ട്. രണ്ട് സെന്റ് സ്ഥലവും നിലംപൊത്താറായ വീടുമാണ് സ്വന്തമായുള്ളത്. ശസ്ത്രക്രിയക്കും തുടര്‍ചികിത്സക്കുമായി 30ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഈ തുക കണ്ടെത്താനുള്ള യാതൊരുമാര്ഗ്ഗവുമില്ലാത്ത സദാനന്ദന് സുമനസ്സുകളുടെ സഹായംകൊണ്ടുമാത്രമെ ജീവിതത്തിലേക്ക് തിരിച്ച് വരാനാകൂ. ഉദാരമതികളായ ജനങ്ങളുടെ കാരുണ്യവും കൈത്താങ്ങായും സദാനന്ദന് ആവശ്യമാണ്. ഇതിനായി ഒല്ലൂര്‍ എംഎല്‍എ കെ.രാജന്, പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.അനിത എന്നീ രക്ഷാധികാരികളുടെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍ ബാബുതോമസ് ചെയര്‍മാനായി സദാനന്ദന് ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് പട്ടിക്കാട് ശാഖയില്‍ സദാനന്ദന് ചികിത്സാ സഹായനിധി എന്നപേരില്‍ തുടങ്ങിയ അക്കൗണ്ട് നമ്പര്‍ 19270100039260. ഐഎഫ്എസ്സി നമ്പര്‍ – എഫ്ഡിആര്‍എല്‍ 0001927. ഫോണ്‍ : 9446122905.
പ്രതികരിക്കാൻ ഇവിടെ എഴുതുക: