പത്തനംതിട്ട: നാരങ്ങാനം ഗ്രാമപഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം. ഇടതു മുന്നണി ഭരണത്തിലുള്ള പഞ്ചായത്തില്‍ പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്, വൈസ് പ്രസിഡന്റ് ജിനിജോസ് എന്നിവര്‍ക്കെതിരേയാണ് യുഡിഎഫ് അംഗമായ ശ്രീകാന്ത് കളരിക്കലിന്റെ നേതൃത്വത്തില്‍ അഞ്ച് അംഗങ്ങള്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ എട്ടുമാസത്തെ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണെന്നും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ തികഞ്ഞ പരാജയമാണെന്നും വരണാധികാരിക്ക് നല്കിയ അവിശ്വാസ പ്രമേയ നോട്ടീസില്‍ പറയുന്നു. 14 അംഗ പഞ്ചായത്തില്‍ ഇടതു മുന്നണി ആറ്, ബിജെ
പി നാല്, യുഡിഎഫ് നാല് എന്നിങ്ങനെയാണ് കക്ഷിനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: