മണ്ണാര്‍ക്കാട്: രാത്രികാലങ്ങളില്‍ കോഴിമാലിന്യം തള്ളുന്നതിനെതിരെ മണ്ണാര്‍ക്കാട് പോലീസ് പരിശോധന ശക്തമാക്കി. കഴിഞ്ഞദിവസം രാത്രി നൊട്ടന്മലവളവില് കോഴിമാലിന്യം തള്ളുന്നതിനിടെ ഒരാളെ എസ്ഐ ഷിജു എബ്രഹാമും സംഘവും പിടികൂടി. തച്ചമ്പാറ മുതുകുറുശ്ശി പട്ടാമ്പിയില്‍ വീട്ടില്‍ ഷംസുദീന്‍(38)നെയാണ് പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു. ചാക്കുകളിലാക്കിയായിരുന്നു മാലിന്യം നിക്ഷേപിക്കാനെത്തിയത്. കാഞ്ഞിരപുഴ പഞ്ചായത്തിലെ നൊട്ടന്മലയില് പതിവായി അറവുമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം മൂകാംബിക സ്കൂളിനു സമീപം സ്വകാര്യവ്യക്തിയുടെ പറമ്പില്‍ മാലിന്യം നിക്ഷേപിച്ചവരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: