പാലക്കാട്: ശ്രീകൃഷ്ണജയന്തി-ബാലദിനാഘോഷങ്ങളോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണം രാപ്പാടി കദളീവനം ഹാളില്‍ നടന്നു. ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ വി.പി.വേണുഗോപാല്‍ അധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് വിഭാഗ് പ്രചാരക് കെ.മഹേഷ്, ജില്ലാ കാര്യവാഹ് രാജേന്ദ്രന്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ്, ബാലഗോകുലം ജില്ലാ രക്ഷാധികാരി പി.സുബ്രഹ്മണ്യന്,മേഖലാ ട്രഷറര്‍ എം.സത്യന്, കാശിവിശ്വനാഥ് എന്നിവര്‍ സംസാരിച്ചു. ബാലഗോകുലം ജില്ലാ കാര്യദര്‍ശി യു.ബാലസുബ്രഹ്മണ്യന് സ്വാഗതവും സംഘടനാ കാര്യദര്‍ശി സി.ഗോപാലകൃഷ്ണന് നന്ദിയും പറഞ്ഞു.
പത്തിരിപ്പാല: ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം രൂപീകരണം ലക്കിടി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നു. വിദ്യാഭാരതി ദക്ഷിണക്ഷേത്ര അധ്യക്ഷന്‍ പ്രൊഫ. പി.കെ. മാധവന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: