പാലക്കാട്: സ്വന്തം രൂപത്തെ തിരിച്ചറിയുന്നതിലൂടെ മാത്രമേ മനുഷ്യന്റെ ദുഖങ്ങള്‍ക്കും ബലഹീനതകള്‍ക്കും പരിഹാരമാകുവെന്ന സന്ദേശമാണ് ഉപനിഷത്തുകളിലൂടെ മഹാന്മാര് പകര്‍ന്നു തന്നതെന്ന് സ്വാമി ഗോലോകാനന്ദ മഹാരാജ് പറഞ്ഞു. പ്രസ്ഥാനത്രയം എന്ന വിഷയത്തില്‍ താരേക്കാട് വിവേകാനന്ദ ദാര്‍ശനിക സമാജത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വാമി വിവേകാനന്ദന് പാശ്ചാത്യ-പൗരസ്ത്യദേശങ്ങളില്‍ പ്രചരിപ്പിച്ചതും സനാതനധര്‍മ്മത്തിന്റെ അടിത്തറയായ ഇത്തരം സന്ദേശങ്ങളായിരുന്നു. വിവേകാനന്ദ ദാര്‍ശനിക സമാജം പ്രസിഡന്റ് ടി.വിഷ്ണുപ്രസാദ് സ്വാഗതവും ജന.സെക്രട്ടറി എം.കെ.കിരണ്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: