പാലക്കാട്: വിവാഹത്തോടനുബന്ധിച്ച് ആയിരം വീടുകളില്‍ എല്‍ഇഡി ബള്‍ബുകള്‍ എത്തിച്ചു കാപെക്സ് കമ്പനി ഡയറക്ടര്‍ മുഹമ്മദ് ജസീം ഷംസീറക്ക് മിന്നു ചാര്‍ത്തി. അലനല്ലൂര്‍ കളത്തില്‍ മൊയ്തുപ്പ ഹാജിയുടെ മകന് മുഹമ്മദ് ജസീമും കോഴിക്കോട് ചേളാരിയിലെ വെള്ളോടത്തില്‍ കരുണയില്‍ കുഞ്ഞിമൊയ്തീന്റെ മകള്‍ ഷംസീറയും തമ്മിലുള്ള വിവാഹ വേദിയിലാണു താലൂക്കിലെ തിരഞ്ഞെടുത്ത ആയിരം ട്ടികജാതി കുടുംബങ്ങള്‍ക്കുള്ള എല്‍ഇഡി ബള്‍ബുകള്‍ വിതരണം നടത്തിയത്. ചലച്ചിത്ര താരം ബാല ചടങ്ങില്‍ കെഎസ്ഇബി അസി. എന്‍ജിനീയര്‍ പി.ആര്.പ്രേംകുമാറിനു ബള്‍ബുകള്‍ കൈമാറി.
കാട്ടുകുളം ബഷീര്‍ മാനേജിങ് ഡയറക്ടറായുള്ള കാപെക്സ് കമ്പനി ഡയറക്ടറായ ജസീം വിവാഹത്തോടനുബന്ധിച്ചു പരിസ്ഥിതിക്ക് അനുയോജ്യമായവ ചെയ്യുക എന്നലക്ഷ്യത്തോടെയാണ് എല്‍ഇഡി ബള്‍ബുകള്‍ നല്‍കിയത്. മണ്ണാര്‍ക്കാട്, തെങ്കര, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍, എടത്തനാട്ടുകര തുടങ്ങിയ കോളനികളില്‍ ബള്‍ബുകള്‍ വിതരണം നടത്തും. വിവാഹത്തിന് ആശംസകളര്‍പ്പിക്കാന്‍ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധിപേര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: