പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറയില്‍ ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തിന്റെ അക്രമം. സിപിഎംഗുണ്ടകളുടെ അക്രമത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രാമായണമാസത്തോടനുബന്ധിച്ച് അമ്പലത്തില്‍ പാട്ടുവയ്ക്കാന്‍ പോവുകയായിരുന്ന ആര്‍എസ്എസ് മണ്ഡല്‍കാര്യവാഹ് ഉണ്ണികൃഷ്ണന്, ജിത്തു, മൃദുന് എന്നിവരെയാണ് അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനും ജിത്തുവും തൃശൂര്‍ അശ്വനി ആശുപത്രിയില്‍ ഐസിയുവിലാണ്.
ഇന്നലെ രാവിലെയായിരുന്നു സംഭവം.ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി ഹരികൃഷ്ണന്, അമ്പലപ്പാറ സിഐടിയു മെമ്പറും നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയുമായ വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗുണ്ടകളാണ് ആര്‍എസ്എസ് നേതാക്കളെ അക്രമിച്ചത്.
അമ്പലപ്പാറ പഞ്ചായത്തില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും വ്യാപകമായി അക്രമം അഴിച്ചുവിടുന്നത് ഹരികൃഷ്ണന്റെയും വിനോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണെന്ന് ബിജെപി ആരോപിച്ചു. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കണമെന്നും എംഎല്‍എ അടിയന്തിരമായി ഇടപെട്ട് സിപിഎം പ്രവര്‍ത്തകരെ നിലയ്ക്ക് നിറുത്തണമെന്നും ബിജെപി മധ്യമേഖലാ ജനറല്‍സെക്രട്ടറി പി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.പോലീസ് വീടുകളില്‍ കയറി ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ആര്‍എസ്എസ് ഒറ്റപ്പാലം ജില്ല സഹസംഘചാലക് സി.ജിനചന്ദ്രന്,ഖണ്ഡ്കാര്യവാഹ് ഗോപകുമാര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് മണികണ്ഠന്, ജനറല്‍ സെക്രട്ടറി ശങ്കരന്‍കുട്ടി, താലൂക്ക് സേവാ പ്രമുഖ് ശ്രീനിവാസന് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: