പന്തീരാങ്കാവ്: പന്തീരാങ്കാവ് അങ്ങാടിക്കുസമീപം കളിമണ്‍ ഖനനം നടന്ന സ്ഥലത്ത് മലിനജലം കെട്ടിക്കിടക്കുന്നു. പന്തീരാങ്കാവിലെ ഡ്രൈനേജില്‍ നിന്നുള്ള മാലിന്യം നിറഞ്ഞ വെള്ളമാണ് ഇവിടേക്ക് ഒഴുകി എത്തുന്നത്.
കറുപ്പ് നിറത്തിലുള്ള വെള്ളം ദുര്‍ഗന്ധം പരത്തുകയും കൊതുകൂത്താടികള്‍ നിറഞ്ഞതുമാണ്. ഇതു മൂലം സമീപത്തെ വീടുകളിലെ കിണര്‍ വെള്ളത്തിന് നിറമാറ്റം സംഭവിക്കുന്നതുകൊണ്ട് സമീപവാസികള്‍ ആശങ്കയിലാണ്. വെസ്റ്റ് പന്തീരാങ്കാവില്‍ ഡ്രൈനേജില്ലാത്തതാണ് ഇതിനുകാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പന്തീരാങ്കാവ് അങ്ങാടിയില്‍ നിന്നും കൈമ്പാലം തോട്ടിലേക്ക് ഡ്രൈനേജ് ഉണ്ടാക്കി ഇതിനു പരിഹാരം കാണണമെന്ന് പറഞ്ഞ് പഞ്ചായത്തിലും ആരോഗ്യവകുപ്പിലും പ്രദേശത്തുകാര്‍ പരാതി നല്‍കിയിട്ടുണ്ട്
















