വടകര: ചെരണ്ടത്തൂര്‍ എഎച്ച്ഇഎസ് കോളജിലെ മൈക്രോബയോളജി വിദ്യാര്‍ത്ഥിനി അസ്‌നാസിന്റെ മരണത്തെപ്പറ്റി സമഗ്രമായി അന്വേഷണിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍കൃഷ്ണ സി.ആര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് കാരണക്കാരായവരെ കോളജ് അധികൃതര്‍ സംരക്ഷിക്കുകയാണ്.പോലീസ് നിഷ്‌ക്രിയത്വം കാണിക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടാത്തപക്ഷം പ്രക്ഷോഭപരിപാടികള്‍ക്ക് യുവമോര്‍ച്ച നേതൃത്വം നല്‍കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു.
















