പെരിങ്ങോട്: പെരിങ്ങോട് കഥകളി പ്രമോഷന് സൊസൈറ്റി ഏര്പ്പെടുത്തിയഅന്തരിച്ച കഥകളിസംഗീതജ്ഞന് കലാമണ്ഡലം തിരൂര്‍ നമ്പീശന്റെ സ്മരണയ്ക്കായുള്ള കഥകളിസംഗീതാചാര്യ പുരസ്കാരം കഥകളിഗായകന് കലാമണ്ഡലം സുബ്രഹ്മണ്യന് സമ്മാനിക്കും.
തിരൂര്‍ നമ്പീശന് അനുസ്മരണദിനമായ ആഗസ്റ്റ് പത്തിന് പെരിങ്ങോട് സ്കൂളില്‍ കഥകളി ആചാര്യന് കോട്ടയ്ക്കല്‍ ഗോപിനായര് പുരസ്കാരം സമര്‍പ്പിക്കും. പാലക്കാട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യും.
പ്രൊഫ. ടി.ജി. വിജയകുമാര്‍ അനുസ്മരണപ്രഭാഷണം നടത്തും. തുടര്‍ന്ന് കുചേലവൃത്തം കഥകളി അരങ്ങേറും. കേരള കലാമണ്ഡലത്തിലെ സംഗീതാധ്യാപകനായി വിരമിച്ച കലാമണ്ഡലം സുബ്രഹ്മണ്യന് ഇപ്പോള്‍ കേരള കലാമണ്ഡലത്തിലെ വിസിറ്റിങ് പ്രൊഫസറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: