കരുവാരക്കുണ്ട്: ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥയിലുളള കിഴക്കേത്തല ബസ് സ്റ്റാന്‍ഡ് കെട്ടിടം തകര്‍ച്ചയുടെ വക്കില്‍. ഗ്രാമ പഞ്ചായത്തിന് കീഴില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ബസ് സ്റ്റാന്‍ഡിന്റെ പ്രവൃത്തി പുരോഗമിക്കുമ്പോഴാണ് 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കെട്ടിടം ശോചനീയാവസ്ഥയിലായത്. കെട്ടിടത്തിന്റെ മുകളില്‍ മാലിന്യവും വെളളവും കെട്ടിനിന്ന് ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണുളളത്. കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ അധികൃതര്‍ യഥാസമയം ചെയ്യാത്തതാണ് കെട്ടിടം അപകടാവസ്ഥയിലായതെന്ന് കച്ചവടക്കാര്‍ പറയുന്നു. കെട്ടിടത്തിന്റെ മേല്‍ ഭാഗം കാടുമുടിയ അവസ്ഥയിലാണ്. നിലവില്‍ ലക്ഷങ്ങളുടെ വരുമാനം ലഭിച്ചിട്ടും കെട്ടിടത്തോടുളള അധികൃതരുടെ അവഗണയില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: