തൃശൂര്‍: പ്രധാന റോഡുകളില്‍ പോലും രൂപപ്പെട്ടിട്ടും ഇവര്‍ കുഴികള്‍ അടിയന്തര പ്രാധാന്യത്തോടെ നികത്തണമെന്ന് ടൂവീലേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.മഴക്കാലത്ത് കുഴികളില്‍ വെള്ളം നിറയുന്നതിനാല്‍ കുഴികളുടെ ആഴം മനസ്സിലാക്കാനാകാതെ കുഴികളില്‍ വീണ് ഗുരുതരപരിക്കേല്‍ക്കുകയും, മരണപ്പെടുകയും ചെയ്യുന്ന ഇരുചക്രവാഹനയാത്രക്കാരുടെ എണ്ണം ഏറുകയാണ്.ഗാരണ്ടി കാലാവധിയില്‍ റോഡുകളില്‍ ഉണ്ടാകുന്ന കുഴികള്‍ പണി ചെയ്ത കരാറുകാരെക്കൊണ്ട് തന്നെ അടപ്പിക്കുവാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകത്തിനാലാണ് റോഡുകള്‍ കൂടുതല്‍ തകരുന്നതെന്നും അസോസിയേഷന് ചൂണ്ടിക്കാട്ടി. ടൂവീലേഴ്സ് അസോസിയേഷന് ചെയര്മാന് ജെയിംസ് മുട്ടിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.മോഹന്‍ദാസ്, പി.എസ്.സജീവ്, ജോണ്‍ എ.ഫ്, പി.വി.തമ്പി, മിനിവാസന്, എ.അബ്ദുള്‍സലാം, ശശീന്ദ്രബാബു, കെ.പി.ഉണ്ണി, കെ.എസ്.രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: