ചെറുതോണി: ടൗണിന് സമീപം പൊതുമരാമത്ത് വകുപ്പിന്റെ ഭൂമി കയ്യേറി കുരിശ് നിര്‍മ്മാണം. കഴിഞ്ഞ ദിവസം രാത്രയാണ് ചെറുതോണി- അടിമാലി പാതയില്‍ അടിമാലി ജംഗ്ഷന്‍ ബസ് സ്റ്റോപ്പിന് സമീപം കുരിശ് സ്ഥാപിച്ചത്. ജില്ലാ കളക്ടറുടെ അനുമതി കൂടാതെ റോഡ് പുറംമ്പോക്കുകളില്‍ നിര്‍മ്മാണം പാടില്ലെന്ന സുപ്രീകോടതി വിധി നിലനില്‍ക്കെയാണ് ഇത്തരത്തില്‍ ഇവിടെ റോഡരികില്‍ സ്ഥലം കയ്യേറിയിരിക്കുന്നത്. സംഭവം വിവാദമായതോടെ ജില്ലാ കളക്ടര്‍, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ഇടുക്കി എസ്‌ഐ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. നാട്ടുകാര്‍ പരാതി അറിയിച്ചതിനെ തുടര്‍ന്നാണ് കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കുരിശ് സ്ഥാപിച്ചത്. കുരിശ് നീക്കചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മതവികാരം വൃണപ്പെടുത്തുന്ന ഇത്തരം നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്നും കുരിശ് ഉടന്‍ നീക്കം ചെയ്യണെന്നുമാണ് സംഘടനാ നേതാക്കള്‍ ആവശ്യപ്പെടുന്നത്. അതേ സമയം പള്ളിയുടെ അറിവോടെയല്ല കുരിശ് സ്ഥാപിച്ചതെന്നും വിവരമുണ്ട്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഇത്തരമൊരു നീക്കമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പള്ളി അധികൃതരുമായി സംസാരിച്ച് കുരിശ് നീക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയാണ് കളക്ടര്‍ എ കൗശികന്‍ മടങ്ങിയത്.
















