കൊട്ടാരക്കര: ഇന്ത്യയില്‍ മൂന്ന് ശതമാനം കേസുകള്‍ മാത്രമേ കോടതി വിധികളിലൂടെ തീര്‍പ്പാകുന്നുള്ളൂവെന്നും 97 ശതമാനം കേസുകളും ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കപ്പെടുകയാണെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.രാമകൃഷ്ണന്‍. മീഡിയേഷനില്‍ അഭിഭാഷകരുടെ പങ്ക് എന്ന വിഷയത്തില്‍ കൊട്ടാരക്കര ബാര്‍ അസോസിയേഷന്‍ നടത്തിയ സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോടതി നടപടികള്‍ക്കു പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കുന്ന മീഡിയേഷന്‍ സംവിധാനത്തില്‍ നിന്നും അഭിഭാഷകര്‍ ഒഴിഞ്ഞുനില്‍ക്കരുത്. പരാതി കക്ഷികള്‍ക്ക് ഏറ്റവും ഫലപ്രദമായ രീതിയില്‍ കേസ് തീര്‍പ്പാക്കാന്‍ അഭിഭാഷകരുടെ സഹായം അനിവാര്യമാണ്. യഥാര്‍ഥ വസ്തുതകള്‍ മറച്ചുള്ളതാകും പലപ്പോഴും പരാതികള്‍. മീഡിയേഷന്‍ സെന്ററുകളില്‍ തുറന്ന സംസാരത്തിലൂടെ യഥാര്‍ഥ കാരണവും വസ്തുകളും കണ്ടെത്താനും പരിഹരിക്കാനും കഴിയുന്നത് വലിയ കാര്യമാണ്അല്ലെങ്കില്‍ അഭിഭാഷകരെ ജനങ്ങള്‍ മാറ്റി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡി.സത്യരാജന്‍പിള്ളയുടെ അധ്യക്ഷതയില്‍ കുടുംബക്കോടതി ജഡ്ജി കെ.എ.രാജമോഹനന്‍, എസ്.സി-എസ്.ടി കോടതി ജഡ്ജി വി.ഹരിനായര്‍, അബ്കാരി കോടതി ജഡ്ജി എസ്.വി ഉണ്ണികൃഷ്ണന്‍ നായര്‍, സബ് ജഡ്ജ് അബ്ദുള്‍ ജലീല്‍, മുന്‍സിഫ് സുരേഷ്‌കുമാര്‍, അസോസിയേഷന്‍ സെക്രട്ടറി സി.എസ്.സുനില്‍ ചന്ദ്രന്‍, അഡ്വ.ബിജു തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















