കൊട്ടാരക്കര: വീടിന് സമീപമുള്ള ഷെഡില്‍ നിന്നും പാന്‍മസാല ശേഖരം പിടികൂടി. വെട്ടിക്കവല മുട്ടവിള ചേരിയില്‍ താരഭവനില്‍ അഭിലാഷിനെ സംഭവവുമായി ബന്ധപ്പെട്ട് എക്‌സൈസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീടിന് സമീപമുള്ള ഷെഡില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു പാന്‍മസാല ശേഖരം. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.ഷാജിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ വിഷ്ണു, അനില്‍കുമാര്‍, ജ്യോതി എന്നിവര്‍ സംസാരിച്ചു.
















