reമുംബൈ : റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ കാല് ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് 7.25 ശതമാനത്തില്‍ നിന്ന് 7.50 ആയും റിവേഴ്സ് റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് ആറര ശതമാനമായും ഉയരും.
കരുതല്‍ ധനാനുപാത നിരക്കില്‍ മാറ്റമില്ല. ഇതോടെ ഭവന-വാഹന വായ്പകളില്‍ വര്‍ധനയുണ്ടാകുമെന്നു സൂചന. നാണയപ്പെരുപ്പ നിരക്ക് ആശങ്കയുണര്‍ത്തുന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചു. ഈ സാഹചര്യത്തിലാണു നിരക്ക് വര്‍ധന.
മേയില്‍ രാജ്യത്തെ നാണയപ്പെരുപ്പ നിരക്ക് 9.06 ശതമാനമായിരുന്നു. വരും ദിവസങ്ങളില്‍ ഇതു രണ്ടക്കത്തില്‍ എത്തുമെന്ന് ആശങ്കയുണ്ട്. കഴിഞ്ഞ മാര്‍ച്ചിനു ശേഷം പത്താം തവണയാണു നിരക്ക് ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: