മുളംകുന്നത്തുകാവ്: ശ്രീലങ്കയില്‍ അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിനു കില നല്‍കിവരുന്ന സേവനങ്ങള്‍ പരിഗണിച്ച് കിലയ്ക്കു ശ്രീലങ്കന്‍ സര്‍ക്കാര്‍ പുരസ്കാരം സമ്മാനിച്ചു.
പരിശീലനമുള്‍പ്പെടെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം. കൊളംബോയില്‍ സംഘിടപ്പിച്ച ചടങ്ങില്‍ കിലയ്ക്കുവേണ്ടി ഡയറക്ടര്‍ ഡോ.പി.പി.ബാലന് പുരസ്കാരം ഏറ്റുവാങ്ങി. ശ്രീലങ്കന്‍ പ്രവിശ്യാകൗണ്‍സില്‍- പ്രാദേശികസര്‍ക്കാര്‍ വകുപ്പുമന്ത്രി ഫിസര്‍ മുസ്തഫയാണ് പുരസ്കാരം സമ്മാനിച്ചത്.വകുപ്പുസെക്രട്ടറി കമല്‍ പത്മശ്രീ, ഡയറക്ടര്‍ സുജീവ പരമവീര തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: