പെര്‍ത്ത്: റഷ്യക്കാരനായ ഫെഡർ കോനിയുഖോവ് എന്ന 64കാരൻ നിസാരക്കാരനല്ല, വൈമാനികരെ വെല്ലുവിളിച്ച് അദ്ദേഹം തന്റെ വായു നിറച്ച ബലൂണിൽ പതിനൊന്ന് ദിവസം ആകാശത്തിലൂടെ ലോകം ചുറ്റി മാനവർക്ക് എല്ലാം അത്ഭുതമായി.
ഓസ്‌ട്രേലിയയിലെ കിഴക്കന്‍ നഗരമായ പെര്‍ത്തില്‍ നിന്നും ജൂലൈ പന്ത്രണ്ടിനായിരുന്നു ഫെഡറിന്റെ യാത്ര ആരംഭിച്ചത്. ഹീലിയവും ഹോട്ട് എയർ നിറച്ച ബലൂണാണ് അദ്ദേഹം യാത്രക്കായി തിരഞ്ഞെടുത്തത്. 184 അടി ഉയരവും 1800 കിലോ ഭാരവും അലുമിനിയം ഉപയോഗിച്ച് കവര്‍ ചെയ്തതുമായിരുന്നു ബലൂണ്‍. ഇദ്ദേഹത്തിന് സഹായവുമായി ആറോളം ഹെലികോപ്റ്ററുകള്‍ പിന്തുടരുകയും ചെയ്തിരുന്നു.
തന്റെ ആവേശമേറിയ യാത്രയിലെ രാത്രികളിലെ കാഠിന്യമേറിയ തണുപ്പ് ഒഴികെ മറ്റ് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നില്ല. എന്നാൽ വൈദ്യുതി ലൈനില്‍ തട്ടിയാലുണ്ടാകുന്ന അപകടത്തെ അദ്ദേഹം ഏറെ ഭയപ്പെട്ടിരുന്നു.
ബലൂൺ ഭൂമിയിലേക്ക് ഇറങ്ങുന്ന സമയത്ത് ഭാര്യ ഇർനിയയും മക്കളും പേരക്കുട്ടികളും അദ്ദേഹത്തെ സ്വീകരിക്കാൻ സന്നിതരായിരുന്നു. തന്റെ യാത്രയിൽ കണ്ട പ്രകൃതിയുടെ മനോഹാരിതയെയും അദ്ദേഹം ആവോളം ആസ്വദിച്ചെന്നു പറഞ്ഞു.
ബലൂൺ ലാൻഡ് ചെയ്യുന്നതിനിടയിൽ ഫെഡററുടെ മുഖത്ത് ചെറിയ രീതിയിൽ പരിക്കേറ്റു. എന്നാൽ സാഹസികതയിൽ ഉണ്ടാകുന്ന പരിക്കുകൾ കാര്യമാക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു മുൻപ് ഫെഡർ നിരവധി സാഹസിക പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. അതിൽ ഏറെ പ്രാധാന്യം അർഹിക്കുന്നത് മൗണ്ട് എവറസ്റ്റ് കൊടുമുടി കീഴക്കുകയും ലോകം മുഴുവൻ നൗകയിൽ സഞ്ചരിക്കുകയും ചെയ്ത സംഭവങ്ങളാണ്.
എന്തായാലും പ്രായം തളര്‍ത്താത്ത ആത്മ ധൈര്യമാണ് തണുപ്പും ചൂടും ഒരുപോലെ നിറഞ്ഞ ആകാശത്തൂടെ യാത്ര ചെയ്യാന്‍ ഫെഡറെ പ്രാപ്തനാക്കിയത് എന്നതിൽ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: