തൃശൂര്‍: ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് പറഞ്ഞ് അധികാരമേറ്റ സര്‍ക്കാര്‍ ജീവനക്കാരെ അകാരണമായി തലങ്ങും വിലങ്ങും സ്ഥലംമാറ്റിക്കൊണ്ടിരിക്കുന്നുവെന്ന് എന്‍ജിഒ സംഘ് കുറ്റപ്പെടുത്തി. പങ്കാളിത്തപെന്‍ഷന്‍ പദ്ധതി റദ്ദാക്കി സ്റ്റ്യാറ്റിയൂട്ടറി പെന്ഷന് നടപ്പിലാക്കുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ മൗനം പാലിക്കുന്നു. എല്ലാതരം മാഫിയകളും മുന്‍സര്‍ക്കാരിന്റെ കാലത്തിനേക്കാള്‍ ശക്തമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തി മുഖ്യമന്ത്രി വാക്കുപാലിക്കണമെന്ന് എന്‍ജിഒ സംഘ് മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.വി. അച്യുതന് പറഞ്ഞു. എന്‍ജിഒ സംഘ് തൃശൂര്‍ ജില്ലാസമ്മേളനത്തോടനുബന്ധിച്ചുള്ള ജില്ലാകൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡണ്ട് എന്‍.എ.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എം.രാജീവ്, ടി.ബി.ഭുവനേശ്വരന്‍, കെ.എം.സുനില്‍കുമാര്‍, വി.എസ്.ഗോപീദാസ്, എം.രാമചന്ദ്രന്, സൂരജ് വിജയന്, ടി.എ.സുഗുണന്, വി.ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.എം.കെ.നരേന്ദ്രന് സ്വാഗതവും ട്രഷറര്‍ വി.വിശ്വകുമാര്‍ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 10.30ന് അയ്യന്തോള്‍ ടിജിഎസ്എം സരസ്വതി വിദ്യാനികേതനില്‍ നടക്കും. സംസ്ഥാന സെക്രട്ടറി കെ.സി.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: