കല്‍പ്പറ്റ : ലഘുലേഖയില്‍ വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ വിദ്യാര്‍ഥിക്ക് ലഭ്യമാക്കാതിരുന്ന സ്കൂള്‍ അധികൃതര്‍ ഒരു മാസത്തിനകം അര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം. മേപ്പാടി കുന്നമ്പറ്റ കേപീസ്ഇന്റര്നാഷണല് സ്കൂള്മാനേജ്മെന്റിനെതിരെ കല്പറ്റ കെ.ജി.നഗര്‍ പാലയ്ക്കല്‍ സുരേഷ് നല്‍കിയപരാതിയില്‍ ജില്ലാ ഉപഭോക്തൃ തര്ക്കപരിഹാരഫോറത്തിന്റേതാണ്വിധി. കേസ്ചെലവിനത്തി ല്‍ 10000രൂപ സ്കൂള്‍മാനേജ്മെന്റ് പരാതിക്കാരനു നല്‍കണമെന്നും ജോസ്.വി.തണ്ണിക്കോടന്‍ പ്രസിഡന്റും റെനിമോള്മാത്യു, ചന്ദ്രന്ആലഞ്ചേരി എന്നിവര്‍ അംഗങ്ങളുമായ ഫോറത്തിന്റെ ഉത്തരവില്‍ പറയുന്നു. നിശ്ചിതകാലാവധിക്കകം നല്‍കാത്തപക്ഷം മുഴുവന്‍ നഷ്ടപരിഹാരത്തുകയ്ക്കും സ്കൂള്‍മാനേജ്മെന്റ് 12ശതമാനം പലിശ നല്‍കണമെന്നും ഉത്തരവിലുണ്ട്.
കുന്നമ്പറ്റയില്‍ 2013ല്‍ തുടങ്ങിയതാണ് കേപീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍. തുടക്കത്തില്‍ ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലായിരുന്നു കുട്ടികള്‍ക്ക് പ്രവേശനം. വയനാട്ടിലെ അന്താരാഷ്ട്ര നിലവാരമുളള ഏക വിദ്യാലയം എന്നാണ് മാനേജ്മെന്റ് പരസ്യം ചെയ്തിരുന്നത്. ഇതില്‍ ആകൃഷ്ടനായ സുരേഷ് കല്പറ്റ ഡി പോള്‍ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന മകന് ആദിയെ കേപീസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഒന്നാംക്ലാസില്‍ ചേര്‍ത്തു. ലഘുലേഖയില്‍ പറയുന്നതുപോലുള്ള ഭൗതികസൗകര്യങ്ങളും മതിയായ യോഗ്യതയുള്ള അധ്യാപകരും വിദ്യാലയത്തില്‍ ഇല്ലെന്ന് ബോധ്യപ്പെട്ട സുരേഷ് മാനേജ്മെന്റിനോട് ആവലാതി പറഞ്ഞു. ഈ സമയം, വാഗ്ദാനംചെയ്ത മുഴുവന്‍ സൗകര്യങ്ങളും ഒരു വര്‍ഷത്തിനകം ഒരുക്കുമെന്ന് മാനേജ്മെന്റ് വാക്കാല്‍ ഉറപ്പുനല്‍കിയെങ്കിലും പാലിച്ചില്ല. ഈസാഹചര്യത്തില്‍ സുരേഷ് സ്വന്തംനിലയ്ക്ക് രക്ഷിതാക്കളുടെയോഗം വിളിച്ചു. ഇതില്‍ പ്രകോപിതരായ മാനേജ്മെന്റ് നിര്‍ദേശിച്ചതനുസരിച്ച് സുരേഷ് കേപീസ് ഇ ന്റര്നാഷണല് സ്കൂളില്‍നിന്നു ടിസി വാങ്ങി മകനെ മറ്റൊരു വിദ്യാലയത്തില്‍ ചേര്‍ക്കാന്‍ നിര്‍ബന്ധിതനായി. തനിക്കും മകനും അനുഭവിക്കേണ്ടിവന്ന കഷ്ടനഷ്ടങ്ങള്‍ക്കും മാനസിക സംഘര്‍ഷത്തിനും മറ്റും പരിഹാരം ആവശ്യപ്പെട്ടാണ് സുരേഷ് ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ നിഷേധിച്ചതിനു ഒരു ലക്ഷം രൂപയും മാനസികവ്യഥകള്‍ അനുഭവിച്ചതിനു 50000രൂപയുമാണ് ആവശ്യപെട്ട് നഷ്ടപരിഹാരം.
പരാതി പരിഗണിച്ച ഫോറം സ്കൂള്‍ മാനേജ്മെന്റിന്റെ വാദംകേട്ടതിനുശേഷമാണ് വിധി പുറപ്പെടുവിച്ചത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരന് 1985ലെ ഉപഭോക്തൃ സംരക്ഷണ നിയമംനിര്വചിക്കുന്നതരത്തിലുള്ള ഉപഭോക്താവ് അല്ലെന്നുമാണ് സ്കൂള്‍മാനേജ്മെന്റ് വാദിച്ചത്. എന്നാല്‍ രേഖകള്‍ പരിശോധിച്ച ഫോറം, മാനേജ്മെന്റ് വാഗ്ദാനംചെയ്ത സൗകര്യങ്ങള്‍ പരാതിക്കാരനു ലഭിച്ചില്ലെന്ന് വിലയിരുത്തി. ഒരു സ്ഥാപനം ഫീസ് ഈടാക്കി നല്കുന്ന വിദ്യാഭ്യാസം ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് ജസ്റ്റിസ് ജെ.എം.മാലിക് 2015 ജനുവരി 14ലെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സുരേഷിന്റെ പരാതി നില്നില്ക്കുന്നതാണെന്നും ഫോറം നിരീക്ഷിച്ചു. കുന്നമ്പറ്റയിലെ സ്കൂളിനു ഇന്റര്‍നാഷണല്‍ നിലവാരമില്ലെന്ന് സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന് നേരത്തേ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: