ഹരിനാമകീർത്തനം പാടി ഹരിയുടെ
ഹൃദയാന്തരേ വസിക്കും ഗുരുവരൻ
‘ഹരിഃശ്രീ’ എഴുതിച്ചെഴുത്തിന്റെ അച്ഛൻ
തരുമക്ഷരത്തിന്റെ തണലെൻ മനസ്സിൽ
വിരിക്കേണമൻപോടുദിക്കേണമുള്ളി-
ലോരക്ഷരാതീതപ്പൊരുളിൻ പ്രഭാവം
കൃഷ്ണനാമാചാര്യ രാമാനുജൻ മഹാ
കാവ്യകൃതൻ കുലനാമ,ഗേഹാദ്യതീതൻ
ഏവനുമേതുനേരത്തുമെന്നും ഹരിനാമ
രാസായനം കാവ്യനിറവോടെ നൽകിയും
വർണ്ണത്തിമിരമെഴുത്താണിയാൽ നീക്കിയും
സ്ഥിതപ്രജ്ഞധന്യമായ് ജീവിച്ചു കാട്ടിയും
‘ബോധഹീനന്മാർ്ക്കറിയാ’ന’റിവിന്റെ*
വാതായനം തുറന്നൻപുറവാർന്നവന്
തുഞ്ചത്തെഴുന്നോനെഴുത്തശ്ശനാശാൻ
ജാതി നാമാദി ഗുണങ്ങൾക്കതീതമായ്
കാലദേശാദി നിലകൾക്കുമപ്പുറം
ആദ്യക്ഷരം മുതൽ ആദി പരംപൊരുളാ-
ത്മനി ധ്യാനിച്ചുണർത്തുവാനായി
അദ്ധ്യാത്മരാമായണാദി കാവ്യസമ്പത്തിനാൽ
എത്രയും ധനികനീ ധന്യ,നെൻ ഭാഷയ്‌ക്കു താതൻ
*****************************
*വേദസമ്മതമായി മുൻപുള്ള ശ്രീരാമായണം
ബോധഹീനന്മാർക്കറിയാം ചൊല്ലീടുന്നേൻ-
അദ്ധ്യാത്മരാമായണം ബാലകാണ്ഡം
പ്രതികരിക്കാൻ ഇവിടെ എഴുതുക: