പത്തനംതിട്ട : പിഐപി ഭൂമി കൈയേറി ഷെഡ് നിര്‍മിച്ച് കന്നുകാലികളെ വളര്‍ത്തിയത് പോലീസ് സഹായത്തോടെ ഒഴിപ്പിച്ചു. തിരുവല്ല – കുമ്പഴ സംസ്ഥാനപാതയിലെ പുല്ലാട് ജംഗ്ഷന് 100 വാര അകലെയാണ് പിഐപിയുടെ വലതുകര കനാലിന്റെ ഇടതുഭാഗത്തെ കൈയേറ്റം ഒഴിപ്പിച്ചത്. പിഐപി കോഴഞ്ചേരി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പി. എസ്. കോശി, ഇരവിപേരൂര്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ ടി. രാജന് , ഓവര്‍സിയര്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള വകുപ്പുതല ഉദ്യോഗസ്ഥരും കോയിപ്രം എസ്ഐ സലിമിന്റെ നേതൃത്വത്തിലുള്ള പോലീസും സായുധ ക്യാമ്പിലെ സേനാ അംഗങ്ങളും സംയുക്തമായിട്ടാണ് കഴിഞ്ഞ ദിവസം ഭൂമി ഒഴിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: