ചവറ: വിദ്യാലയങ്ങള്‍ ആശയങ്ങളുടെ പ്രകാശഗോപുരങ്ങളാണെന്ന് ആര്‍.രാമചന്ദ്രന്‍ എംഎല്‍എ പറഞ്ഞു.
നാലുകണ്ടത്തില്‍ പി.ദാമോദരന്‍ സ്മാരകട്രസ്റ്റ് പന്മന മനയില്‍ ശ്രീ ബാലഭട്ടാരകവിലാസം സംസ്‌കൃത ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന് നല്‍കിയ നിലവിളക്ക് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവാലയങ്ങളില്‍ ആരാധിക്കപ്പെടുന്നത് ബിംബങ്ങളാണ്. വിദ്യാലയങ്ങളില്‍ ആരാധിക്കപ്പെടുന്നത് ഗുരുക്കന്മാരും ആശയങ്ങളുമാണ്. വിദ്യാലയങ്ങള്‍ സാമൂഹിക തിന്മകള്‍ക്കെതിരെ സ്വയം പ്രകാശിക്കുന്ന പ്രകാശഗോപുരങ്ങളാണെന്നും എംഎല്‍എ പറഞ്ഞു. സ്‌കൂളിനു വേണ്ടി പിടിഎ പ്രസിഡന്റ് സുലൈമാന്‍ എം.വാഴയില്‍ വിളക്ക് ഏറ്റുവാങ്ങി. ഡോ.ജി.പ്രതാപവര്‍മ്മതമ്പാന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.വിജന്‍പിള്ള എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എസ്.ശോഭ, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശാലിനി, വൈസ് പ്രസിഡന്റ് ജെ.അനില്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.സുധാകുമാരി, ഭരണിക്കാവ് രാജന്‍, ഹെഡ്മിസ്ട്രസ് പി.കെ.ഗീത, അദ്ധ്യാപകരായ മഹേഷ് ചന്ദ്രന്‍, പ്രകാശ്, ഡോ.ഡി.അരവിന്ദന്‍, എസ്.ലീല എന്നിവര്‍ സംസാരിച്ചു.
















