കൊല്ലം: റെയില്‍വേസ്റ്റഷന്‍ പരിസരത്തു സൂക്ഷിച്ചിരുന്ന ബൈക്കു മോഷണം പോയതായി പരാതി. തേവള്ളി മേടയില്‍ സാബുവിന്റെ ഹീറോ ഹോണ്ടാ 92 മോഡല്‍ ബൈക്കാണു കഴിഞ്ഞ ദിവസം മോഷണം പോയത്. കൊട്ടാരക്കരയില്‍ സ്വകാര്യ സ്ഥാപനം നടത്തുന്ന സാബു തന്റെ ബൈക്ക് സ്ഥിരമായി രാവിലെ റെയില്‍വേസ്റ്റേഷനു സമീപത്തെ സൊസൈറ്റിക്കു മുന്നിലായാണു സൂക്ഷിക്കുന്നത്. ഈസ്റ്റു പോലീസിനെ അറിയിക്കുകയും രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. പരാതി സ്വീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചു.
















