വടകര: ദേശീയപാത 45 മീറ്ററില്‍ തന്നെ.കര്മ്മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടക്കുന്നുണ്ടെങ്കിലും ദേശീയ പാത 45 മീറ്ററില്‍ 4 വരി വികസിപ്പിച്ചെടുക്കാനുള്ള പ്രവര്‍ത്തനം ജില്ലയില്‍ പുരോഗമിച്ചുവരികയാണ്. വടകരയില്‍ പ്രതിഷേധം ഉണ്ടായെങ്കിലും പ്രവര്‍ത്തി തടസ്സമില്ലാതെ പുരോഗമിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. വടകര, കൊയിലാണ്ടി താലൂക്കുകളില്‍ ലാന്‍ഡ് ഭൂമി ഏറ്റെടുക്കുന്നതിന് അക്യുസിഷന്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്. ഇവിടങ്ങളില്‍ ഭൂമിയുടെ സര്‍വേ നടപടി പൂര്‍ത്തിയായി. കെട്ടിടങ്ങള്‍, മരങ്ങള്‍ എന്നിവയുടെ വില നിശ്ചയിക്കല്‍ പ്രവര്‍ത്തി നടന്നു വരികയാണ്. അടുത്ത ഘട്ടത്തില്‍ സ്ഥലം ഏറ്റെടുക്കുകയാണ് ചെയ്യുക. എന്നാല്‍ കളിയാക്കവിള മാതൃകയില്‍ 30 മീറ്റര്‍ 4 വരി പാതയാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.
















