വടകര: പഴയസ്റ്റാന്റിലെ മൂത്രപ്പുരയില്‍ നിന്ന് മാലിന്യം ബസ്സ്റ്റാന്റിലേക്ക് ഒഴുകുന്നു. അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ഭാരതീയ മസ്ദൂര്‍ സംഘം(കോഴിക്കോട് പ്രൈവറ്റ് ബസ് വെഹിക്കിള്‍സ്) മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. പഴയ സ്റ്റാന്റിലെ മൂത്രപ്പുരയില്‍ നിന്ന് കക്കൂസ് മാലിന്യം സ്റ്റാന്റിലേക്ക് ഒഴുകുന്നതിനാല്‍ യാത്രക്കാരും ബസ് ജീവനക്കാരും ബുദ്ധിമുട്ടുകയാണ്. താലൂക്കിലെ വിവിധ ടൗണുകളില്‍ അനധികൃത പാര്‍ക്കിംഗ് കൊണ്ടുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍സെക്രട്ടറി പി.പരമേശ്വരന്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് എം.ബാലകൃഷ്ണന്‍ സംസാരിച്ചു. എരഞ്ഞിക്കല്‍ രവി സ്വാഗതവും ബാബു നരിപ്പറ്റ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പി.ടി.സുധാകരന്‍(പ്രസിഡ്), ബാബു നരിപ്പറ്റ(സെക്രട്ടറി), വി.എം. വിജയന്‍, പി.പി. ഷിജിത്ത്(വൈസ്പ്രസിഡന്റുമാര്‍), ശ്രീജിത്ത്.സി, തുളസികുമാര്‍(ജോ.സെക്രട്ടറിമാര്‍), രാജീവന്‍ കോട്ടപ്പള്ളി(ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
















