വൈദ്യുതി ലൈനില്‍ ജോലിക്കിടെ തൊഴിലാളി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ കരാറുകാരനും മകനും
ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്തിലെ ചിക്ലായില്‍ വെച്ച് കെസ്ഇബി 110 കെ.വി.ലൈനിന്റെ അടിക്കാടുകള്‍ വെട്ടുന്നതിനിടയില്‍ തൊഴിലാളി ബാബു മരിച്ച സംഭവത്തില്‍ കരാറുകാരനേയും,അയാളുടെ മകനേയും അതിരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു.പൂത്തൂര്‍ തോണിപ്പാറ കല്ലൂവിളയില് എല്‍ദോ(60),മകന് ജോബി(34)എന്നിവരെയാണ് എസ്ഐ.എ നൗഷാദും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: