ചാലക്കുടി: അപകടങ്ങള്‍ക്ക് പരിഹാരമായി സംരക്ഷണ ഭിത്തി നിര്‍മ്മിച്ചു.നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുള്ള ദേശീയപാതയില്‍ മുരിങ്ങൂര്‍ അഗസ്ത്യ തീയറ്ററിന് സമീപത്താണ് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നത്.ഇവിടുത്തെ വെള്ളക്കെട്ടിലേക്കും,സമീപത്തുള്ള വലിയ കുഴിയിലേക്കും നിരവധി വാഹനങ്ങള്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചിരുന്നു.
ഇവിടെ സംരക്ഷണ ഭിത്തിയില്ലാത്ത കാരണം ഏകദേശം പത്തിലധികം വാഹനങ്ങളാണ് താഴ്ചയിലേക്ക് വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുള്ളത്.കാലങ്ങളായുള്ള ആവശ്യമായിരുന്നു ഇവിടെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്ന്. നിരവധി യോഗങ്ങളിലും ഇവിടെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കാമെന്ന് ദേശീയപാത നിര്‍മ്മാണ കമ്പനി സമ്മതിച്ചിരുന്നതാണ്.എന്നാല്‍ ഇപ്പോഴാണ് ഭിത്തി നിര്‍മ്മിക്കുന്നതിന് നടപടിയായിരിക്കുന്നത്.ദേശീയപാതയോരത്ത് എതിര് ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങളുടെ ലൈറ്റ് കാരണം സമീപത്തുള്ള വലിയ കുഴി കാണുവാന്‍ സാധിക്കാതെ വരുന്നതായിരുന്നു അപകട കാരണം.
മുന്നറിയിപ്പ് ബോര്‍ഡുകളോ ഒന്നും തന്നെ ഇവിടെ ഇല്ലായിരുന്നു.വെള്ളക്കെട്ടിലേക്ക് രാത്രി കാലങ്ങളില്‍ വ്യാപകമായി മാലിന്യങ്ങള്‍ കൊണ്ടു തള്ളുന്നതും ഇവിടെ നിത്യ സംഭമാണ്.ചാലക്കുടി പുഴ പാലം കഴിഞ്ഞാല്‍ വഴി വിളക്കുകള്‍ ഇല്ലാത്തതും വലിയ പ്രശ്നമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: