ജെയിന്
ചാലക്കുടി: അഷ്ടമിച്ചിറ കോള്‍ക്കുന്ന് കാച്ചപ്പിള്ളി ജോസിന്റെയും, ഷൈലയുടേയും രണ്ടാമത്തെ മകനും, .കുറ്റിക്കാട് കരുണാലയത്തിലെ അന്തേവാസിയുമായിരുന്ന ജെയിനാണ് അഞ്ച് ജീവിതങ്ങള്‍ക്ക് വെളിച്ചമേകി ഓര്‍മ്മയായത്. കരള്‍,് കിഡ്നി, കണ്ണുകള്‍ എന്നിവ ദാനം ചെയ്താണ് ഈ ലോകത്തോട് വിടപറഞ്ഞത്.
ഹൃദയമടക്കമുള്ള എല്ലാ അവയവങ്ങളും നല്കുവാന് വീട്ടുകാര്‍ തയ്യാറായിരുന്നെങ്കിലും പരിശോധനയില്‍ ഹൃദയം മാറ്റി വെക്കുന്നതിന് അനുയോജ്യമല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. കരളും, കിഡ്നിയും എറണാകുളം ലേക്ഷോര് ആശുപത്രിയിലേക്കും കണ്ണുകള്‍ അങ്കമാലി എല്‍എഫ് ആശുപത്രിയിലേക്കുമാണ് കൊണ്ടു പോയത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ തലചുറ്റല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു. പിതാവ് ജോസിന്റെ മരണത്തെ തുടര്‍ന്നും ഷൈലയുടെ അസുഖവൂം കാരണം കഴിഞ്ഞ അഞ്ച് വര്‍ഷമായി ജെയിനും, സഹോദരന് ഷാരോണും കരുണാലയത്തില്‍ നിന്നാണ് പഠിക്കുന്നത്.
കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്ക്കുളിലെ പ്ലസ് വണ്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്. പഠനത്തോടോപ്പം സ്റ്റൂഡന്റ്സ് പോലീസിലും സജീവമായിരുന്നു. സ്ക്കൂളിലേയും,കരുണാലയത്തിലേയും ഏവരുടെയും പ്രിയങ്കരനായിരുന്നു ജെയിന്. കുറച്ച് നാളുകളായി തലവേദനയും, തലചുറ്റലുമെല്ലാം ജെയിന് ഉണ്ടായിരുന്നു. അവയവദാനത്തിന് ശേഷം ജെയിന്റെ മൃതദേഹം കുറ്റിക്കാട് കരുണാലയത്തിലും, സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലും, അടുത്ത ഒരു ബന്ധുവീട്ടിലും പൊതു ദര്‍ശനത്തിന് വെച്ച ശേഷം കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ സംസ്കരിച്ചു. സഹപാഠികളും,നാട്ടുകാരും അടക്കം ആയിരങ്ങളാണ് ജെയിന് അന്ത്യോപചാരമര്‍പ്പിക്കുവാന്‍ എത്തിച്ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: