മുഖത്തല: തെരുവുനായ്‌ക്കളുടെയും കഞ്ചാവ് മാഫിയയുടെയും ശല്യത്തിനൊപ്പം തെരുവുവിളക്കുകള്‍ കൂടി കത്താതായതോടെ മുഖത്തല-പാങ്കോണം-ചാണിക്കല്‍ റോഡ് ഒറ്റപ്പെട്ടു. റോഡ് രണ്ടാഴ്ചയിലേറെയായി ഇരുട്ടിലായിട്ടും കണ്ണനല്ലൂര്‍ ഇലക്ട്രിസിറ്റി ഓഫീസ് അധികൃതര്‍ പ്രദേശത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. മുഖത്തല ക്ഷേത്രത്തിനു സമീപത്തെ പത്തോളം ലൈറ്റുകളേ കത്തുന്നുള്ളൂ. പിെന്നയുള്ള 30 തെരുവുവിളക്കുകളാണ് മുക്കാല്‍ കിലോമീറ്ററോളം ഭാഗത്ത് ചാണിക്കലിന് സമീപംവരെ കത്താതായത്. എന്നാല്‍ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തോ പാങ്കോണം വാര്‍ഡിലെ പഞ്ചായത്തംഗമോ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
തെരുവുനായ്‌ക്കള്‍ക്കു പുറമെ സംഘം ചേര്‍ന്ന് കഞ്ചാവ്-മദ്യപാനം എന്നിവയും ഈ വഴിയിലുണ്ട്. സന്ധ്യയായാല്‍ ജോലി കഴിഞ്ഞെത്തുന്ന സ്ത്രീകളും ട്യൂഷന്‍ കഴിഞ്ഞുവരുന്ന പെണ്‍കുട്ടികളും കാല്‍നടയാത്ര ചെയ്യാനാവാതെ ഈ വഴിയില്‍ ബുദ്ധിമുട്ടുകയാണ്. മാത്രമല്ല അതിനു പുറമെ വഴിയാത്രക്കാരും ഇരുചക്രവാഹനയാത്രികരും തകര്‍ന്ന റോഡിലൂടെ യാത്ര ചെയ്യാനും കഴിയാതെ നരകയാത്രയാണ് ചെയ്യുന്നത്.
















