കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ക്ഷേത്ര ജീവനക്കാര്‍ കേരള സ്റ്റേറ്റ് ടെമ്പിള്‍ ജനറല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധദിനമാചരിച്ചു. കോഴിക്കോട് സിവില്‍ സ്റ്റേഷനു മുമ്പില്‍ ക്ഷേത്ര ജീവനക്കാര്‍ പ്രകടനവും ധര്‍ണയും നടത്തി.
ഏകീകൃത ദേവസ്വം നടപ്പിലാക്കുക, ജയകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നടപ്പിലാക്കുക, മുഴുവന്‍ സ്വകാര്യ ക്ഷേത്ര ജീവനക്കാര്‍ക്കും ദേവസ്വം ബോര്‍ഡിലെ ക്ഷേത്ര ജീവനക്കാരുടെ ആനൂകൂല്യങ്ങള്‍ ബാധകമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. കേരള ടെമ്പിള്‍ ജനറല്‍ വര്‍ക്കേഴ്‌സ് അസോസിയേന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്‌വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജനാര്‍ദ്ദന വാര്യര്‍, നാരായണന്‍ നമ്പൂതിരി, ജയകൃഷ്ണന്‍ നമ്പൂതിരി, സദാനന്ദന്‍, ശ്രീലിഷ് നമ്പീശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















