ഫറോക്ക്: ചന്ദ്രനില്‍ മനുഷ്യന്‍ ആദ്യമായി കാലുകുത്തിയ ദിനത്തെ അനുസ്മരിച്ചു കൊണ്ട്ചാന്ദ്രയാത്രികര്‍ കുട്ടികള്‍ക്ക് മുമ്പി ലെത്തിയത് കൗതുകമുണര്‍ത്തി.ചാലിയം ഗവ. ഫിഷറീസ് എല്‍.പി.സ്‌കൂളിലെക്ക് കുട്ടികളാണ് ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആല്‍ഫി വാഹനത്തെ നിയന്ത്രിച്ച മൈക്കിള്‍കോളനന്‍സ് എന്നിവരെയും അനുകരിച്ചെത്തിയത്.
വിദ്യാര്‍ത്ഥികളായ എ. ആയിഷത്തുതുഹറ, എം. ഫാത്തിമ ഷഹദ, സി.പി. ഫാത്തിമ നസ്‌റിയ എന്നിവരാണ് ചന്ദ്രനിലെ അനുഭവവുമായി കുട്ടികള്‍ക്കിടയിലെത്തിയത് ചാന്ദ്രദിനാഘോഷം പ്രധാനാധ്യാപകന്‍ ഇ. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. എ. അബ്ദുള്‍ റഹീം അദ്ധ്യക്ഷത വഹിച്ചു.
സി.എം. ഷാഗി ചാന്ദ്രദിന സന്ദേശം നല്‍കി. വിദ്യാര്‍ത്ഥികളായ സി. ഷാഹിറ, എ. റിന്‍സില, പി. സുല്‍ത്താന എന്നിവര്‍ സംസാരിച്ചു. പി. ജയമോള്‍ സമ്മാനദാനം നിര്‍വഹിച്ചു.
















