റിയാദ്: ലോകമെമ്പാടുമുള്ള ആളുകള്‍ക്കിടയില്‍ തരംഗമായി മാറിയ ജാപ്പനീസ് മൊബൈല്‍ ഗെയിം പോക്കെമോന് ഗോയക്കെതിരെ സൗദിയില്‍ ഫത്വ. ഗെയിം ഇസ്ലാമിക വിരുദ്ധമാണെന്നും സിയോണിസത്തെ പിന്തുണക്കുന്നതാണെന്നും ഇതുപയോഗിക്കുവാന്‍ പാടില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഇസ്ലാമിക പണ്ഡിതര്‍ ഫത്വ പുറത്തിറക്കിയിട്ടുള്ളത്.
ഗെയിം സീരീസ് അനാവശ്യമായി ആരോഗ്യവും സമയവും കളയുന്നുവെന്നും കുട്ടികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. സാങ്കല്‍പ്പിക ലോകത്തേക്കും യഥാര്‍ത്ഥ ലോകത്തേക്കും ഒരു പോലെ സഞ്ചരിക്കാന്‍ സാധിക്കുന്നതാണ് പോക്മോന് ഗെയിം. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിരവധി ആരാധകരാണ് ഈ ഗെയിമിനുള്ളത്.
വിലക്കപ്പെട്ട ചിത്രങ്ങള്‍ പോക്കെമോന് ഗെയിമില്‍ ഉപയോഗിക്കുന്നുണ്ടെന്ന പേരില്‍ 2001 ലും ഇത്തരത്തില്‍ സൗദിയില്‍ ഈ ഗെയിം വിലക്കിയിരുന്നു. ബഹുദൈവ വിശ്വാസങ്ങളുടെ പ്രതീകങ്ങളും പോക്കെമോനില് ഉണ്ടെന്നും പുരോഹിതന്മാര് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: