കൊച്ചി: ഭക്ഷ്യ വസ്തുക്കളുടെ സ്വാഭാവിക സ്വാദ് നിശ്ചയിക്കുന്ന ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ സിമേഗ ഫ്ളേവേഴ്സ് ഇടത്തരം വ്യവസായങ്ങളുടെ വിഭാഗത്തില്‍ മികച്ച ഉത്പാദനക്ഷമതയ്ക്കുള്ള സംസ്ഥാന പ്രൊഡക്ടിവിറ്റി കൗണ്‍സിലിന്റെ ഫാക്ട് എംകെകെ നായര്‍ സ്മാരക അവാര്‍ഡ് സ്വന്തമാക്കി.
സിമേഗ ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡിജിഎം ജി. വെയ്ലു മുത്തു, എച്ച്ആര്‍ മാനേജര്‍ മിഥുന് രാജ്, ഓപ്പറേഷന്‍സ് എജിഎം ബിജു തോമസ് എന്നിവര്‍ മന്ത്രി ഇ.പി. ജയരാജനില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. സിന്തൈറ്റ് ഗ്രൂപ്പിന്റെ സബ്സിഡിയറിയാണ് ഐഎസ്ഒ 9001-2008 സര്ട്ടിഫിക്കേഷന് നേടിയ സിമേഗ. കുറഞ്ഞ കാലത്തിനുള്ളില്‍ ഭക്ഷ്യസുഗന്ധ വ്യവസായരംഗത്ത് ദക്ഷിണേന്ത്യയിലെ മികച്ച കമ്പനിയായി മാറിയതില്‍ അഭിമാനമുണ്ടെന്ന് ജി. വെയ്ലുമുത്തു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: