മാള: പുത്തന്‍ചിറ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടു. കോണ്‍ഗ്രസ് അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ ബിജെപി അംഗവും പിന്തുണച്ചതോടെയാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച എം.പി.സോണിയെ പ്രസിഡണ്ടാക്കുകയായിരുന്നു ഇടതുമുന്നണി. പതിനഞ്ചംഗങ്ങളുള്ള ഭരണസമിതിയില്‍ ഇടതുമുന്നണി മെമ്പര്‍മാര്‍ മാറിനിന്നു. കോണ്‍ഗ്രസ്സിന്റെ ആറും ബിജെപിയുടെ ഒന്നും സിപിഎം വിമതനായി ജയിച്ച മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സുജിത് ലാലും അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: