കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളെ പരിചയപ്പെടുത്തുന്നതിനായി ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ ശില്പശാല ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫീല്‍ഡ് പബ്ലിസിറ്റി അസി.ഡയറക്ടര്‍ ജോര്‍ജ്ജ് മാത്യു ഉദ്ഘാടനം ചെയ്യുന്നു.
തൃശൂര്‍: കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളെ പരിചയപ്പെടുത്തുന്നതിനായി ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ ശില്പശാല സംഘടിപ്പിച്ചു. തിരുവമ്പാടി കണ്വെന്ഷന് സെന്ററിലെ വൃന്ദാവന്‍ ഹോട്ടലില്‍ നടന്ന ശില്പശാലയുടെ ഉദ്ഘാടനം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫീല്‍ഡ് പബ്ലിസിറ്റി അസി.ഡയറക്ടര്‍ ജോര്‍ജ്ജ് മാത്യു ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് അദ്ധ്യക്ഷനായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികളായ മുദ്രബാങ്ക്, ജന്‍ധന്‍ യോജന തുടങ്ങിയവയെക്കുറിച്ചും വിവിധ ഇന്‍ഷൂറന്‍സ്, പെന്ഷന് പദ്ധതികളെക്കുറിച്ചും ശില്പശാലയില് ക്ലാസെടുത്തു. ചൊവ്വന്നൂര്‍ ബ്ലോക്ക് സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍ ബാലചന്ദ്രമേനോന്, ഗ്രാമീണ തൊഴില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം.എല്‍.രാജീവ്, തപാല്‍ വകുപ്പ് സീനിയര്‍ സൂപ്രണ്ട് സി.ആര്.രാമകൃഷ്ണന്, ബിജെപി നേതാക്കളായ എം.എസ്.സംപൂര്‍ണ, പി.എസ്.ശ്രീരാമന്, കെ.പി.ജോര്‍ജ്ജ്, അഡ്വ. കെ.കെ.അനീഷ്കുമാര്‍, പി.എം.ഗോപിനാഥ്, രഘുനാഥ് സി.മേനോന് തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: