ബത്തേരി : രണ്ട്നൂറ്റാണ്ടുകള്ക്കപ്പുറത്ത് മൈസൂര്‍ അധിനിവേശത്തിന്റ നാളുകളില്‍ മലബാറിലേക്കുള്ള പടയോട്ടത്തിനായി നിര്‍മ്മിച്ച പാതകളിലൊന്നാണ് ഇന്നത്തെ ദേശീയപാതകളിലൊന്നായ ബത്തേരി- മൈസൂര്‍ റോഡ്. അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പോലുമില്ലാത്ത ഹവാല പണ ഇടപാടുകളുടെ സുരക്ഷിത താവളമായി ഇത് മാറിയിട്ട് കുറച്ചുകാലമായി. ഈ വര്‍ഷം ജൂലൈ 16, 19 തിയ്യതികളില്‍ മാത്രം മുത്തങ്ങ ചെക്ക്പോസ്റ്റില്‍ പിടികൂടിയത് അഞ്ച് കോടി അറുപത്തി രണ്ട് ലക്ഷം രൂപയാണ്. സ്വകാര്യ ആഡംബര വാഹനങ്ങളില്‍ പ്രത്യേക അറകളുണ്ടാക്കിയും ദീര്‍ഘദൂര ബസ്സുകളിലുമാണ് ഇവ കടത്തിയത്. പോലീസ്-എക്സൈസ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധനക്കിടെയാണ് കുഴല്‍ പണം പിടികൂടിയത്.
ജൂലൈ 16ന് പിടികൂടിയ മൂന്നേകാല്‍ കോടി രൂപഗള്ഫ് രാജ്യമായ ഖത്തറില്നിന്നുമുള്ളതാണെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. നിരവധി കോടികള്‍ കടന്നുപോകുമ്പോള്‍ മാത്രമാണ് ഓന്നോ രണ്ടോ സംഭവങ്ങളിലായി അഞ്ചോ ആറോ കോടിരൂപ പിടികൂടുന്നതായി ഉദ്യോഗസ്ഥര്‍ പോലും അഭിപ്രായപ്പെടുന്നു. കര്‍ണ്ണാടകയില്‍ നിന്നും കടന്നുവരുന്ന കണക്കില്‍പ്പെടാത്ത ഈ കോടികള്‍ എവിടേക്കാണ് പോകുന്നതെന്ന് ഇനിയും വ്യക്തമല്ല.
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാവുമ്പോഴും സമാന്തര സമ്പദ്ഘടന രൂപപ്പെടുത്തുന്നവര്‍ അല്ലേ ഇതിനുപിന്നില്ലെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഹാവല പണം പിടികൂടിയത് സംബന്ധിച്ച് വ്യക്തമായ അന്വേഷണമില്ലാത്തതും കോടികള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടുണ്ടാകാമെന്നതും മലയാളികളായ ചെറുപ്പക്കാര്‍ ഐഎസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകളില്‍ ചേക്കേറുന്നതിന് കാരണമായതായി സംശയിക്കേണ്ടിയിരിക്കുന്നു.
ബത്തേരി -മൈസൂര്‍ പ്രധാന പാതയില്‍ സ്വകാര്യ കാര്‍ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്നെടുത്ത് യാത്രക്കാരെ മര്‍ദ്ദിച്ച് പുറത്താക്കുകയും മോഷ്ടിക്കപ്പെട്ട കാര്‍ പിന്നിട് ബത്തേരി പ്രദേശത്തെ വനത്തില്‍ നിന്നും കണ്ടെടുത്തതുമെല്ലാം ഈഗ്രൂപ്പുകളുമായി ഹവാല ഇടപാടുകാര്‍ക്കുള്ള ബന്ധവും അന്വേഷണ വിധേയമാക്കേണ്ടതാണ്. ഇസ്ലാമിക തീവ്രവാദി പ്രസ്ഥാനങ്ങളുടെ നിശബ്ദ സാന്നിധ്യത്തിലേക്കല്ലേ ഇതെല്ലാം വിരല്‍ചൂണ്ടുന്നതെന്നും പോലീസ് സേനയിലെ മുതിര്‍ന്നവര്‍പോലും സംശയിക്കുന്നു.
കേന്ദ്ര-സംസ്ഥാന സുരക്ഷ ഏജന്‍സികളുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍കഴിയൂ. പഴയ പടയോട്ടത്തിന്റെ പാത പുതിയ കാലത്തെ കള്ളപണത്തിന്റ തേരോട്ടത്തിന്റെ പാതയാവുകയാണ.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: