കാസര്‍കോട്: എസ്ബിടി യെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനെ എതിര്‍ക്കാന്‍ സിപിഎമ്മിന് ധാര്‍മ്മികമായി അവകാശമില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന് പറഞ്ഞു. സംസ്ഥാനത്തെ സഹകരണ ബാങ്കുകളെയും 15 ജില്ലാ സഹകരണ ബാങ്കുകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ടി 10 ലക്ഷം രൂപ ബജറ്റില്‍ മാറ്റി വെച്ചവരാണ് സിപിഎം. അവരാണ് ലയനത്തെയെതിര്ത്ത് മുന്നോട്ട് വന്നിരിക്കുന്നത്. ഇത് സിപിഎമ്മിന്റെ അന്തമായ കേന്ദ്ര സര്‍ക്കാര്‍ വിരോധമാണ് കാണിക്കുന്നത്.
നിയമസഭയില്‍ ഇടത് വലത് മുന്നണികള്‍ ചേര്‍ന്ന് എസ്ബിടി എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് കൊണ്ടു വന്ന പ്രമേയം ഒ.രാജഗോപാല്‍ എംഎല്‍എയുടെ വിയോജിപ്പ് കാരണം ഏകകണ്ഠമായി പാസ്സാകാതെ പോയി.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന എന്‍.ബാബുരാജിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്. ബിജെപി ജില്ലാ സെക്രട്ടറി പുല്ലൂര്‍ കുഞ്ഞിരാമന് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി എന്‍.ബാബുരാജ്, ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, വൈസ് പ്രസിഡണ്ടുമാരായ നഞ്ചില്‍ കുഞ്ഞിരാമന്, രാമപ്പ മഞ്ചേശ്വരം, ജറല്‍ സെക്രട്ടറി എ.വേലായുധന്, സെക്രട്ടറി ബല്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: