പരവൂര്‍: പോലീസ് സ്‌റ്റേഷനില്‍ ഓട്ടോഡ്രൈവറുടെ ദുരൂഹമരണത്തില്‍ പ്രതിഷേധിച്ച് ബിജെപി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പാവപ്പെട്ട തൊഴിലാളികള്‍ക്ക് ജോലി ചെയ്ത് ജീവിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മാന്യമായ ഇടപെടല്‍ ഉണ്ടാകണമെന്നും ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരുന്നതിന് വേണ്ടി ഇത് പോലുള്ള സമരങ്ങള്‍ തുടരുമെന്നും ജില്ലാ വൈസ് പ്രസിഡന്റ് ബി.ഐ.ശ്രീനാഗേഷ് പറഞ്ഞു. ചാത്തന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ പ്രശാന്ത്, ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് വിജയകുമാരന്‍ആശാന്‍, മുനിസിപ്പല്‍ പ്രസിഡന്റ് പ്രദീപ് ജി കുറുമണ്ടല്‍, ജനറല്‍ സെക്രട്ടറി സുരേഷ് പാട്ടാന്റനഴികം, ആര്‍എസ്എസ് നഗര്‍ കാര്യവാഹ് അനൂപ്, മാങ്കുളം രാജേഷ്, ഉദയന്‍, ബിനു, വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പരവൂര്‍ കൂനയില്‍ ദയാബ്ജി ഓട്ടോസ്റ്റാന്റില്‍ ഓട്ടോറിക്ഷഡ്രൈവറുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. യാതൊരു പ്രകോപനവും കൂടാതെ പരവൂര്‍ സിഐ സ്‌റ്റേഷനില്‍ പിടിച്ചുകൊണ്ട് പോയ കൂനയില്‍ കിഴക്കടം മുക്ക്‌പേരഴികത്ത് മേലതില്‍ കെ.എസ്.സുരേന്ദ്രന്‍ (50)ആണ് മരിച്ചത്. സ്‌റ്റേഷനില്‍ എത്തിച്ചശേഷം ഡ്രൈവര്‍ അവശനിലയിലാകുകയും മറിഞ്ഞ് വീണ് മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടാകുകയുമായിരുന്നു. വിവരം അറിഞ്ഞെത്തിയ ബന്ധുവാണ് ഇയാളെ ഹോസ്പിറ്റലില്‍ കൊണ്ടുപോയത്. ഹോസ്പിറ്റലില്‍ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചു. പോലീസ് ആദ്യമെ തന്നെ ഇയാളെ ആശുപത്രിയില്‍ കൊണ്ട് പോയിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് പോലീസ് ക്രൂരതയില്‍ ഇല്ലാതായത്. പെയിന്റിങ് തൊഴിലിനും പോകുന്ന ഓട്ടോെ്രെഡവറായ സുരേന്ദ്രനെ വൈകുന്നേരം ആറിനാണ് യൂണീഫോം ധരിച്ചില്ല എന്ന കുറ്റം ചാര്‍ത്തി പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോയത്.
















