പാലക്കാട്: വിഷരഹിത പച്ചക്കറി കൂട്ടി ഓണമുണ്ണാന്‍ കുടുംബശ്രീ നിലം ഒരുക്കി വിത്ത് പാകല്‍ ആരംഭിച്ചു. കുടുംബശ്രീ മിഷന് നടപ്പിലാക്കുന്ന പഞ്ചശീല കാര്‍ഷിക ആരോഗ്യ സംസ്ക്കാര പ്രചാരണ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആദ്യഘട്ടത്തില്‍ 250 ഏക്കര്‍ സ്ഥലത്ത് ജൈവകൃഷി ആരംഭിച്ചതായി കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ വി രാധാകൃഷ്ണന് അറിയിച്ചു. ഇതിന്റെ ഭാഗമായി നിലം ഒരുക്കി വിത്ത് പാകല്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ 463 ഏക്കറിലാണ് പദ്ധതി നടപ്പിലാക്കുക. പ്രരംഭഘട്ടത്തില്‍ ജില്ലയിലെ 14, 163 ആയല്കൂട്ടങ്ങളിലാണ് പദ്ധതി പുരോഗമിക്കുന്നത്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ വെണ്ട, വഴുതിന, പയര്‍, ചീര, പച്ചമുളക് തുടങ്ങിയ അഞ്ച് ഇനം വിത്തുകളാണ് നല്‍കുന്നത്. ഓണ വിപണിയില്‍ കുടുംബശ്രീ നടത്തിവരുന്ന ഓണചന്തകളിലും പ്രാദേശികതലങ്ങളിലും വിളവെടുത്ത പച്ചക്കറികള്‍ വിപണനം നടത്തും. ആന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പച്ചക്കറിയുടെ അളവ് കുറക്കുവാനും ജില്ലയില്‍ വിളവെടുക്കുന്ന പച്ചക്കറി തൊട്ടടുത്ത സംസ്ഥാനത്തേക്ക് കയറ്റി പോകാതിരിക്കുവാനും ശ്രദ്ധിക്കുമെന്നും കോര്‍ഡിനേറ്റര്‍ അറിയിച്ചു.
പദ്ധതിയുടെ നടത്തിപ്പിനായി ജില്ലയിലെ പതിമൂന്ന് ബ്ലോക്കുകളിലും റിസോര്‍സ് പോര്സണര്മാരെ (ആര് പി ) നിയമിച്ചിട്ടുണ്ട്. ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും കൃഷി വിളവെടുപ്പിനായി കുടുംബശ്രീ അംഗങ്ങളെ സഹായിക്കുക ആര് പിമാരായിരിക്കും. കുടുംബശ്രീ അംഗങ്ങള്‍ പദ്ധതിയുടെ ഡോക്യുമെന്റേഷന് ചാര്‍ജ്ജ് ഇനത്തില്‍ നൂറ് രൂപ അനുവദിക്കും. ഒരു ഏക്കറില്‍ ഒരു ടണ്‍ കണക്കില്‍ ജില്ലയില്‍ 500 ടണ്‍ വിഷരഹിത പച്ചക്കറി ഉല്പാദിപ്പിച്ച് വിതരണം ചെയ്യുവാന്‍ ലക്ഷ്യമിടുന്നത്.
ശുദ്ധജലം, മാലിന്യ സംസ്ക്കരണം, വൃത്തിയുളള അന്തരീക്ഷം, നല്ല ആരോഗ്യം എന്നീ ശീലങ്ങള്‍ ലക്ഷ്യമിട്ടാണ് കുടുംബശ്രീ മിഷന് പഞ്ചശീല കാര്‍ഷിക ആരോഗ്യ സംസ്ക്കാര പ്രചരണ പദ്ധതി നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: