കോങ്ങാട്: തേനൂര്‍ റോഡില്‍ വന്‍ തോതില്‍ മാലിന്യ നിക്ഷേപമെന്ന് പരാതി. മുച്ചീരി ഭാഗത്ത് വനമേഖലയോടു ചേര്‍ന്നാണ് വന്‍ തോതില്‍ മാലിന്യം ഉപേക്ഷിച്ചിട്ടുള്ളത്. മഴയില്‍ ചീഞ്ഞു നാറിയ മാലിന്യങ്ങള്‍ പരിസരം ദുര്‍ഗന്ധ പൂരിതമാക്കുന്നു. മൂക്കുപൊത്താതെ ഇതുവഴി പോകാനാകില്ല.
കോഴി മാലിന്യം ഉള്‍പ്പെടെ പലതും ഇവിടെ തള്ളുന്നുണ്ട്. വിജനമായ സ്ഥലത്ത് രാത്രി കാലത്ത് വാഹനങ്ങളില്‍ എത്തിച്ചാകും മാലിന്യം തള്ളലെന്നു കരുതുന്നു. പകര്‍ച്ച വ്യാധികള്‍ വ്യാപകമായ പടരുന്ന കാലത്ത് മാലിന്യ കൂമ്പാരം ഗൗരവമായ വെല്ലുവിളി ഉയര്‍ത്തുന്നു. പക്ഷിമൃഗാദികള്‍ വഴി ഇവ പരിസരത്തുള്ള ജലസ്രോതസുകളിലേക്കു കലരുവാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: