പാലക്കാട്: കര്‍ണ്ണകയമ്മന്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ ശാസ്ത്രപോഷിണി ലബോറട്ടറിയും ഗണിതശാസ്ത്രമ്യൂസിയവും ഗവ.സിവില്‍സര്‍വീസ് അക്കാദമി ഫാക്കല്‍റ്റി കെ.കെ.വാസു ഉദ്ഘാടനം ചെയ്തു. 10 ലക്ഷം രൂപചെലവില്‍ നവീനപഠനോപകരണങ്ങള് അടങ്ങിയ രസതന്ത്ര, ഊര്ജ്ജതന്ത്ര, ജീവശാസ്ത്രലാബുകളും, ഗണിതശാസ്ത്രമ്യൂസിയവുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്പെക്ട്രം മൈക്രോസ്കോപ്പ്, ടെലസ്കോപ്പ്,പ്രൊജക്ഷന് മൈക്രോസ്കോപ്പ്, എസി ഡയനാമോ വിവിധ സോളാര്‍ ഉപകരണങ്ങള്‍, ഗവേണത്തിനുതകുന്ന ഉപകരണങ്ങള്‍, ചാര്‍ട്ടുകള്‍, വിവിധമാതൃകകള്‍ എന്നിവ പ്രത്യേകതയാണ്. പ്രകൃതിയിലെ ഗണിതം, കലയിലെ ഗണിതം, മായാദര്‍ശനം എന്നിവ ഗണിത മ്യൂസിയത്തിലും ഒരുക്കിയിട്ടുണ്ട്. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ലാബുകള്‍.സ്കൂള്‍ മാനേജര്‍ ബി.ഗംഗാധരന്, ആര്.ചന്ദ്രശേഖരന്, പ്രിന്‍സിപ്പാള്‍ വി.ശ്രീകുമാര്‍, എം.ഹരിഹരന്, കൃഷ്ണവേണി, ഗോപിക,നിഷ, പ്രീത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: