കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഉദുമ നിയോജക മണ്ഡലത്തിലേക്ക് 28 ന് നടത്തുന്ന വോട്ടെടുപ്പില്‍ സമ്മതിദായകര്‍ പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയിട്ടുളള തിരിച്ചയറിയല്‍ കാര്‍ഡോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചിട്ടുളള ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖകളോ ഹാജരാക്കണമെന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന് അറിയിച്ചു. പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുളള എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുമ്പ് വരെ നല്കിയിട്ടുളള ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തെതഞ്ഞെടുപ്പ് കമ്മീഷന് നല്കിയിട്ടുളള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി ഹാജരാക്കണമെന്ന് വരണാധികാരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: