നീലേശ്വരം: ജീവിതത്തെയെന്നും ഒറ്റയ്ക്ക് നേരിട്ട കൃഷ്ണേട്ടന് തുണയായി നീലേശ്വരം സാകേതം. തൃക്കരിപ്പൂര്‍ ഒളവറയില്‍ ജനിച്ചു വളര്‍ന്ന കൃഷ്ണന് (75) വര്‍ഷങ്ങളായി കിഴക്കന്‍ മലയോര മേഖലയില്‍ താമസിച്ച് വ്യത്യസ്ത ജോലികളിലേര്‍പ്പെട്ട് ഉപജീവനം നടത്തിവരുകയായിരുന്നു. പ്രായാധിക്യത്താല്‍ ജോലി ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഇദ്ദേഹം നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. സ്വന്തമായി വീടോ റേഷന്‍കാര്‍ഡോ ഇല്ലാത്തതിനാല്‍ നാടുമായി ബന്ധമില്ല. അവിവാഹിതനാണ്. ബന്ധുക്കള്‍ പോലും തിരിഞ്ഞു നോക്കാത്തതിനാല്‍ സഹോദരിയുടെ ചെറിയ വീടിന്റെ കോലായിയിലായിരുന്നു താമസം. ജീവിക്കാന്‍ വകയില്ലാതെ വന്നപ്പോഴാണ് നീലേശ്വരം വിവേകാനന്ദ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള പള്ളിക്കരയിലെ സാകേതം വൃദ്ധസദന കേന്ദ്രം ഏറ്റെടുത്തത്.
കൃഷ്ണേട്ടന് തുണയായി പള്ളിക്കരയിലെ സാകേതം വൃദ്ധസദന കേന്ദ്രം പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: