കരുവാരകുണ്ട്: കരുവാരകുണ്ട് പോലീസ് സ്റ്റേഷന് പരിധിയിലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു.
കരുവാരകുണ്ട്, തുവ്വൂര്‍ പഞ്ചായത്തുകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളെയും വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം. വിവരശേഖരണത്തിന്റെ മുന്നോടിയായി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകളുടെയും തൊഴില്‍ ദാതാക്കളുടെയും യോഗം കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു യോഗം വിളിച്ചു ചേര്‍ത്തത്.
ഇത്തരത്തില്‍ വിവരശേഖരണം നടന്നത് മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലാണ്. എല്ലാം ഡിജിറ്റലൈസേഷന് ആണ് വിരലടയാളം, ഫോട്ടോ, താമസ സ്ഥലം, ഐഡി കാര്‍ഡ് നമ്പര്‍, എന്നാണ് സംസ്ഥാനത്ത് എത്തിയത് തുടങ്ങിയ വിവരങ്ങളടങ്ങിയ കാര്‍ഡാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്. പെരുമ്പാവൂര്‍ ജിഷ വധക്കേസിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു വിവരശേഖരണം നടത്തുന്നത്. തൊഴിലാളികളുടെ പൂര്‍ണ വിവരങ്ങള്‍ കെട്ടിട ഉടമകള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം തൊഴിലാളികളുടെ പേരു വിവരങ്ങള്‍, തൊഴിലാളികളെ അറിയുന്ന നാട്ടിലെ രണ്ടു പേരുടെ മേല്‍വിലാസം, ആധാര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളും ഉണ്ടാകണം. മലയോരത്ത് ധാരാളം അന്യസംസ്ഥാന തൊഴിലാളികള്‍ എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: